ഒാണം എന്നും ഒരു ഹൃദയമിടിപ്പായി തോന്നിത് അന്ന് സ്ക്കൂളിലും കാലലയങ്ങളിലും ആഘോഷിച്ചതാണ്.... നിറങ്ങൾ കൂടുതൽ വരച്ചു ചേർക്കുന്ന പൂക്കളവും കൂട്ടുക്കാരുമൊത്ത് പുതുവസ്ത്രങ്ങൾ അണിഞ്ഞ് ഒാണകളികളും പാട്ടും സദ്യയോക്കെയായി ഒരു അടിപൊളി ഒാണം..... പൂക്കളം ആരുടെതാണ് കൂടുതൽ കേമം എന്നു എത്തി നോക്കാൻ പോയിരുന്ന സ്ക്കൂളോണ നാളുകൾ. ആ നാളുകളിൽ രാവിലെ തന്നെ പറ്റുന്ന അത്രയും പൂക്കൾ ശേഖരിച്ച് സ്ക്കൂളിൽ എത്തും. അപ്പോഴേക്കും പൂക്കളം ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. പൂക്കൾ പൂക്കളത്തിനായി ഒരുക്കുന്നവർ, പൂക്കളത്തിനുള്ള കളം വരക്കുന്നവർ , അതിൽ പല വർണ്ണങ്ങളിൽ ഉള്ള പൂക്കൾ ന…
നിന്നെക്കാൾ ഇത്തിരി ഓണം ഞാൻ കൂടുതൽ ഉണ്ടെന്നു പറയാൻ ഒരവസരം തരാതേ കുറച്ചു ഓണമിങ്ങനെ പ്രളയവും കോറോണയും കൊണ്ട് പോവുമ്പോൾ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഓണമോർമ്മകളെ പതുക്കെ പുറത്തേയ്ക്കു ചികഞ്ഞെടുക്കും. അതിലേറെ തെളിഞ്ഞു നിൽക്കാറുള്ളത് ക്യാമ്പസ് ഓണങ്ങൾ ആണ്. "നീ സാരി ഉടുക്കുന്നുണ്ടോ?" എനിക്കാണേൽ ബ്ലൗസില്ല, ഇനി ഒരെണ്ണം തയ്പ്പിക്കണോല്ലോ", "ഡാ നമുക്ക് ഒരു പോലത്തെ ഷർട്ട് എടുക്കാട്ടോ", "അത്തപൂക്കളത്തിന് പൂവാങ്ങാനുള്ള പൈസ എല്ലാരും എന്നെ ഏൽപ്പിക്കണം", കഴിഞ്ഞ വർഷത്തെ പോലെയാവരത് ട്ടാ ...", "വടം വല…
അങ്ങനെ തുടർച്ചയായ രണ്ടാം വർഷവും കോവിഡിനൊപ്പം വീടിനുള്ളിൽ ഓണം ആഘോഷിക്കുന്ന ഒരു ശരാശരി മലയാളിയായി മാറി ഞാനും. ഓണക്കാല ഓൺലൈൻ ഷോപ്പിംഗും, സൂം ഒത്തുകൂടലുകളുമായി കഷ്ടപ്പെട്ട് പൊരുത്തപ്പെട്ടു വരികയാണ്. ബാഷ സിനിമയിൽ രജനീകാന്തിന് തൻ്റെ കുടുംബം അറിയാത്ത മറ്റൊരു ഭൂതകാലം ഉണ്ടെന്ന് പറയും പോലെ കോവിഡ് ഇല്ലാത്ത നിറങ്ങളുള്ള നല്ല ഓണം ഓർമ്മകൾ എനിക്കുമുണ്ട്. കോവിഡാനന്തര കാലഘട്ടത്തിൽ ഓൺലൈനിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓണത്തിൻ്റെ നല്ല നിമിഷങ്ങളുടെ ഓർമ്മകൾ... ഞാൻ വൈശാഖ്.പഠിച്ചത് ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹ…
ഈ ഓണക്കാലത്ത് കുട്ടികൾക്കായ് ബാക്ക് സ്റ്റോറീസ് സംഘടിപ്പിച്ച " മാവേലിക്ക് ഒരു കത്ത് " എന്ന മത്സരത്തിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും നന്ദി. ലഭിച്ച കത്തുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കത്തുകളാണ് ചുവടെ.
മഴയും വെയിലുമേറ്റ് വാടാതെ നിന്നൊരു പൂവിന്റെ പ്രണയ കഥ. അതിന്റെ നിറവും മണവും അവനോടു ചേർത്ത് വെച്ച് ഒരിക്കലെങ്കിലും അവന്റെ കൈ പിടിക്കാൻ കൊതിച്ച പ്രണയ കഥ. ഒരു പെണ്ണ് പ്രണയിച്ച കഥ. തമിഴ് സിനിമയിൽ പ്രണയം വിഷയമായി ഒരുപാട് സിനിമകൾ വന്നു പോയിട്ടുണ്ടെങ്കിലും "പൂ" അവയിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. വരണ്ടു ഉണങ്ങിയൊരു ഗ്രാമത്തിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്റെ പ്രണയം ഒരു വെയിലിലും വാടാതെ സൂക്ഷിക്കുന്ന മാരിയുടെ കഥയാണ് "പൂ". സ്ത്രീയുടെ മാത്രം കണ്ണിലൂടെ അവളുടെ ചിന്തകളിലൂടെ, സ്വപ്നങ്ങളിലൂടെ കടന്നു പോകുന്നൊരു സിനിമയ…
നന്നായി ഉറങ്ങാൻ എന്തു ചെയ്യണം?. അത്രമേൽ സങ്കടപ്പെട്ടിരിക്കുമ്പോൾ, കനം തൂങ്ങിയ ഓർമ്മകൾക്കിടയിൽ ഉറങ്ങാൻ കഴിയാതെ വരുമ്പോൾ എന്തു ചെയ്യും?.അതിനൊരു പോംവഴി 'ഉറക്ക ഗുളികകളാണ്'. എന്തിനോടെങ്കിലുമുള്ള അമിതമായ പ്രണയം അതിനെയൊക്കെ ഉറക്ക ഗുളികകളാക്കി ഒരു കോണിൽ നമ്മളറിയാതെ തന്നെ മാറ്റി വെച്ചിട്ടുണ്ടാവും. തലേന്ന് പെയ്ത മഴയുടെ നനവിൽ ഉണർന്നൊരു കട്ടൻ കാപ്പി കുടിക്കുന്നത് തൊട്ടു, അങ്ങ് ദൂരെയൊരു മലമുകളിലേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് വരേയ്ക്കും തുടരുന്ന ഇഷ്ടങ്ങൾ ഉറക്ക ഗുളികകളാണ്. നിന്നോട് സംസാരിച്ചിരിക്കുമ്പോൾ, അത്രയും പ്രിയപ്പെട്ട ആ …
Shillong നഗരത്തിന്റെ കച്ചവട കേന്ദ്രമായ police bazar. കച്ചവടക്കാരും യാത്രക്കാരും ഇടുങ്ങിയ വഴികളും പിന്നെ നമ്മളെ പിടിച്ചു നിർത്തുന്ന street flavours ഉം. ആദ്യമായി മോമൊ രുചിച്ചറിയുന്നത് ആ തിരക്കിനിടയിൽ ആണ്. ആദ്യ കാഴ്ചച്ചയിൽ മോമോസ് വളരെ നിർവികാരമായ ഒരു രുചി ആയിട്ടാണ് തോന്നിയത്. എന്നാൽ ഓരോ തരം മോമോസും ഒരോ രുചി ഭേദങ്ങൾ ആണ് നമ്മുക് സമ്മാനിക്കുന്നത്. മോമൊ പേരുപോലെ തന്നെ കൗതുകവും ആകര്ഷണീയവുമായ ഒരു ഭക്ഷണമാണ്. ചെറിയ വട്ടത്തിലുള്ള സ്റ്റീൽ പ്ലേറ്റിൽ മൂന്നു ചൂടുള്ള മോമോയും ഇളം മഞ്ഞ നിറമുള്ള വെജിറ്റേറിയൻ സൂപ്പും പിന്നെ highlight ചട്ണിയും…
Social Plugin