'The Pursuit of Happiness Soorarai Pottru Tamil movie review'

 

Soorarai Pottru Tamil movie review


    ഒരു വലിയ സ്വപ്നത്തിലേക്കുള്ള വഴിയിലായതു കൊണ്ടാവണം "Soorarai Pottru" അത്രമേൽ പ്രിയപെട്ടതാവുന്നത്.  ഒരുപാട് സ്വപ്നം കാണുന്നവൻ്റെ സിനിമയാണിത്.  സിനിമയുടെ നിറം പോലും കഥപറയുന്ന തെല്ലിട പോലും മടുപ്പിക്കാത്ത ഒരു ചിത്രം.  

          ഒരു biopic സിനിമയാകുമ്പോൾ സ്വീകരിക്കുന്ന cinematic liberty പരമാവധി ഉപയോഗിച്ച ഈ സിനിമ "ഇത്രയും പ്രശംസ അർഹിക്കുന്നുണ്ടോ" എന്ന ചിലരുടെ എങ്കിലും ചോദ്യത്തിൽ നിന്ന് തന്നെ വേണം സിനിമയെ പറഞ്ഞു തുടങ്ങാൻ.  എന്ത് കൊണ്ടാവാം ഈ സിനിമ മികച്ച ഒന്നായി മാറിയത് എന്നതിനുള്ള ഉത്തരങ്ങൾ അഭിനയത്തിലേക്കും സംവിധാന മികവിലേക്കും വിരൽ ചൂണ്ടുന്നു.  Predictable scene കൾ ഉൾപ്പെടുത്തിയ, സംവിധായിക തെന്റെ creativity ഉപയോഗിക്കാത്ത ഒരു സിനിമയായി എങ്ങനെയാണ് "Soorarai Pottru" നെ മാറ്റാൻ കഴിയുക.  

    സിനിമ ഒരനുഭവമാണ്. അതിലൂടെ കടന്നു പോകുമ്പോൾ, പ്രേക്ഷകന് മടുപ്പ് തോന്നുന്നില്ലെങ്കിൽ, മാരന്റെ ജീവിതയാത്ര പ്രേക്ഷകനെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ബൊമ്മിയുടെ തന്റേടവും self respect ഉം നമ്മളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ സിനിമ പൂർണ വിജയം തന്നെയാണ്.  

    പ്രണയ മുഹൂർത്തങ്ങൾ നാടകീയത നിറഞ്ഞതാണെന്ന് ചിലർക്കൊക്കെ അഭിപ്രയമുണ്ടെങ്കിലും സിനിമക്കുളിലെ ബൊമ്മിയുടെയും മാരന്റെയും സുന്ദരനിമിഷങ്ങൾ സിനിമ കണ്ടു തീരുമ്പോൾ ഒരു പുഞ്ചിരിയായി പ്രേഷകന്റെയുള്ളിലുണ്ട്. ഇടയ്ക്കിടയ്ക്ക് അത്രമേൽ സ്നേഹിക്കുന്ന ഒരാളിലേക്കുള്ള ഓർമ്മയിലേക്ക് മാറ്റി വെയ്ക്കാവുന്ന ഒരു പുഞ്ചിരി.

    ചില സമയങ്ങളിൽ സിനിമക്കുള്ളിലെ കഥ മറന്ന് കഥാപാത്രങ്ങൾക്കൊപ്പം, സംവിധായിക നോക്കി നിൽക്കെ  കാഴ്ചക്കാരൻ വികാരങ്ങൾക്കടിമപ്പെടുന്നുണ്ട്. എന്നാൽ അതിനെയൊക്കെ predictable scene ലേക്ക് മാറ്റി നിർത്തുന്നതിനു മുൻപ് ചിന്തിക്കേണ്ടതായ മറ്റൊന്നുണ്ട്. പുതുമയില്ലാത്ത  Cliche സീനുകൾ വന്നാലും സിനിമയുടെ ആശയം അഭിമാനപൂർവ്വം തന്നെയാണ് പ്രേക്ഷകനിലേക്ക് എത്തിയതെങ്കിൽ അതൊരു തെറ്റായി കാണാൻ പറ്റുമോ?

            അച്ഛന്റെ മരണ ശേഷം മാരൻ വീട്ടിലേക്കെത്തുമ്പോൾ അമ്മ അവനെ സ്വീകരിച്ച രീതി മുമ്പെവിടെയോ കണ്ടിട്ടുണ്ടെങ്കിലും, അച്ഛൻ മാരന് വേണ്ടി എഴുതിയ കുറിപ്പടികൾ, മാരനും അമ്മയും ഒരുമിച്ച് വായിക്കുന്നിടത്ത് , പ്രേക്ഷകനിതുവരെയും കാണാത്തൊരു നിമിഷം സംവിധായക സമ്മാനിക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെയും എല്ലാം പുതുമയിൽ പൊതിഞ്ഞവതരിപ്പിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്?  പ്രേക്ഷകനെ മടുപ്പിക്കുന്നില്ലെങ്കിൽ ചില ക്ലീഷെകളും നല്ലതാണെന്നെ!.

     നെടുമാരന്റെ സ്വപ്നം സാ്ഷാത്കരിക്കാൻ അയാൾക്കൊപ്പം നിൽക്കുന്നവരോക്കെയും മാരന് ഒരു രക്ഷകന്റെ പരിവേഷം നൽകുന്നുണ്ടോ? എല്ലാം തികഞ്ഞ നല്ലൊരു മനുഷ്യനായാണോ സിനിമ മാരനെ അവതരിപ്പിക്കുന്നത്?

     ദേഷ്യവും, സങ്കടവും പരാജയങ്ങളും പ്രണയവുമുള്ള തന്റെ സ്വപ്നത്തിലേക്ക് എങ്ങനെയും ഓടി കയറാൻ കിതയ്ക്കുന്ന ഒരു സാധാരണ മനുഷ്യനായി തന്നെയാണ് സിനിമ മാരനെ ചിത്രീകരിച്ചിരിക്കുന്നത്. സ്വപ്നങ്ങളിലേക്‌കുള്ള ദൂരങ്ങൾ പരാജയങ്ങൾക്കിടയിലും നേടിയെുക്കാനുള്ള പ്രചോദനം സിനിമ നൽകുന്നുണ്ട്.

     താര പരിവേഷങ്ങളൊക്കെ മാറ്റി   നിർത്തി 'സൂര്യ' എന്ന നടനെ മാരനായി മാത്രം പ്രേഷകനിലേക്കെത്തിക്കുന്ന ഒരഭിനയ മികവാണ് സിനിമയിലേതു .ഓരോകഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യം സിനിമ നൽകുന്നുണ്ട്.     Gender-നെ പറ്റി ഒരു നോക്കിൽ പോലും വിവാദം സൃഷ്ട്ടിക്കാത്ത ഒരത്ഭുതം, തന്റെ ഏതൊരു സിനിമയിലേത് പോലെയും Sudha Kongara, "soorarai pottru"ലും അവതരിപ്പിക്കുന്നു. സംവിധാന മികവു കൊണ്ട് ഓരോ ഷോട്ടുകളും സിനിമ അവസാനിച്ചു കഴിയുമ്പോഴും പ്രേക്ഷകനോട് സംവദിക്കുന്നുണ്ട്.

    ഒരു വലിയ സ്വപ്നത്തിലേക്കുള്ള ദൂരങ്ങൾ, പരാജയങ്ങൾ, അതിജീവനം, പ്രണയം, സന്തോഷങ്ങൾ, സങ്കടങ്ങൾ അങ്ങനെയങ്ങനെ അനേകമായിരം നിമിഷങ്ങളിലേക്കുള്ള യാത്രയാണ് "Soorarai Pottru".

    വിവാദങ്ങളും, ന്യായികരണങ്ങളും മാറ്റി നിറുത്തിയാൽ സിനിമ പറയുന്ന മറ്റൊന്നുണ്ട്, സ്വപ്നങ്ങളിലേക്കുള്ള ദൂരം സന്തോഷങ്ങളിലേക്കും കൂടിയുള്ളതാണെന്ന് എന്റെ സന്തോഷങ്ങളോക്കെയും ഞാൻ തന്നെ നേടിയെടുക്കുന്നതാണെന്ന്‌.


Directed by: Sudha Kongara

Based on    : "Simply Fly: A Deccan Odyssey" by G R Gopinath

Music  by   : G V Prakash Kumar

Cinematography : Niketh Bommireddy

Starring : Suriya, Urvashi, Aparna Balamurali, Paresh Rawel, Mohan Babu




Post a Comment

1 Comments