Shillong നഗരത്തിന്റെ കച്ചവട കേന്ദ്രമായ police bazar. കച്ചവടക്കാരും യാത്രക്കാരും ഇടുങ്ങിയ വഴികളും പിന്നെ നമ്മളെ പിടിച്ചു നിർത്തുന്ന street flavours ഉം. ആദ്യമായി മോമൊ രുചിച്ചറിയുന്നത് ആ തിരക്കിനിടയിൽ ആണ്. ആദ്യ കാഴ്ചച്ചയിൽ മോമോസ് വളരെ നിർവികാരമായ ഒരു രുചി ആയിട്ടാണ് തോന്നിയത്. എന്നാൽ ഓരോ തരം മോമോസും ഒരോ രുചി ഭേദങ്ങൾ ആണ് നമ്മുക് സമ്മാനിക്കുന്നത്. മോമൊ പേരുപോലെ തന്നെ കൗതുകവും ആകര്ഷണീയവുമായ ഒരു ഭക്ഷണമാണ്.
ചെറിയ വട്ടത്തിലുള്ള സ്റ്റീൽ പ്ലേറ്റിൽ മൂന്നു ചൂടുള്ള മോമോയും ഇളം മഞ്ഞ നിറമുള്ള വെജിറ്റേറിയൻ സൂപ്പും പിന്നെ highlight ചട്ണിയും. അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്. ആ എരിവും ചൂടും രുചിയും.
മോമൊ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാബേജ്ജും ഉള്ളിയും അടങ്ങിയ സ്റ്റഫിലേക് കുറച്ചു സൂപ്പും ചട്ണിയും ഒഴിച്ച് കഴിച്ചാൽ നാവിനു മറക്കാനാവാത്തൊരു അനുഭവമായിരിക്കും.
ടിബറ്റൺ കുടുംബ പാരമ്പര്യം ഉള്ള മോമൊ മലയാളികൾക് തീർച്ചയായും ഇഷ്ടപെടുന്ന ഒരു രുചി ആയിരിക്കും.ടിബറ്റൻ ഭക്ഷണങ്ങൾ പരമ്പരാഗതമായി സസ്യാഹാര പ്രിയരല്ല പക്ഷെ വെജിറ്റേറിയൻ മോമോസ് ടിബറ്റൻ രുചിഭേദങ്ങളിലേക്കുളള ഒരു പ്രവേശന കവാടമായിരിക്കും. കാലങ്ങളും അതിർത്തികളും മാറുന്നതനുസരിച് മോമോയുടെ ഉള്ളിലെ flavors കൂടിയും കുറഞ്ഞും വന്നു.
കാണുന്നതുപോലെ, നമ്മുക് വീട്ടിൽ പാചകം ചെയ്യാൻ അത്ര സങ്കീർണ്ണമായ ഒന്നല്ല മോമോസ്. വളരെ ലളിതമായി നമ്മുടെ രുചികൾ ചേർത്ത് ഒരുക്കാൻ പറ്റിയ ഒരു വിഭവമാണ് ഇത്.
നന്നായി കുഴച്ചെടുത്ത മൈദ മാവിലേക് വഴറ്റിയെടുത്ത കാബേജ്ജും ക്യാരറ്റും സവാളയും അടങ്ങിയ പാക്കേജ് മനോഹരമായി വട്ടത്തിൽ പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കുന്ന മോമൊ tomato chutney ഉം കൂട്ടി കഴിച്ചാൽ രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിൽ നിൽക്കില്ല.
കേരളത്തിലും ഇപ്പോൾ പല ഫുഡ് കോർട്ടിന്റെ മെനുവിലും ഈ ടിബറ്റൻ വിഭവത്തെ കണ്ടിട്ടുണ്ടെങ്കിലും മറ്റു നോർത്ത് ഇന്ത്യൻ street food പോലെ സുലഭമല്ല മോമൊ. പാനി പൂരിയും ഭേൽ പൂരിയും ചാട്ട് മസാലയും നിറഞ്ഞു നിൽക്കുന്ന മലയാളി തെരുവു രുചികൾ മറ്റൊരു അതിഥിയെക്കൂടി വരവേൽക്കുമെന്നു പ്രേതീക്ഷിക്കാം.
Written by: Keerthana S
Insta id : krthna_s
1 Comments
Momo എനിക്കും സൗഹൃദങ്ങളുടെ ഓർമകൾ തന്നിട്ടുണ്ട് 😌✨💞
ReplyDelete