Tiny Dots-Stories

 BACK stories കുട്ടികൾക്ക് വേണ്ടിയോരുക്കുന്ന പുതിയൊരു വേദിയാണ് "Tiny Dots". കുട്ടികളുടെ കലാരചനകൾ പങ്കിടാനൊരിടം.

    ഇൗ ശിശുദിനത്തിൽ "Tiny Dots"ലേക്ക് കലാ രചനകൾ അയച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങൾ.




"കറുമ്പിയും മയിലമ്മയും"

    മഞ്ചാടി കാട്ടിൽ  കുറേ പക്ഷികൾ താമസിച്ചിരുന്നു.  മിന്നു തത്തയും, സുന്ദരി പ്രാവും, മയിലമ്മയും, കറുമ്പി കാക്കയും കൂട്ടുകാരായിരുന്നു. എങ്കിലും കറുമ്പി കാക്കയ്ക്ക് അവളുടെ നിറം തീരെ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം കറുമ്പി വിചാരിച്ചു  എങ്ങനെയെങ്കിലും മയിലമ്മയുടെ പീലി കട്ടെടുത്തു ശരീരത്തിൽ വെച്ച് മറ്റൊരു കാട്ടിൽ പോകണം.അവിടെ എല്ലാവരെയും പറ്റിച്ചു ജീവിക്കണം. അങ്ങനെ മയിലമ്മ ഉറങ്ങിയ സമയത്തു മയിൽ പീലി കട്ടെടുത്തു  കറുമ്പി പറന്നു. മറ്റൊരു കാട്ടിലെത്തിയ കറുമ്പി തന്റെ ശരീരത്തിൽ മയിൽ പീലി വെച്ചു. കറുമ്പിയെ കണ്ട ആ കാട്ടിലെ പക്ഷികൾ അത്ഭുതപ്പെട്ടു. കറുമ്പിയെ പക്ഷികളുടെ രാജാവാക്കി. എന്നാൽ ശക്തമായ കാറ്റ് അടിച്ചപ്പോൾ കറുമ്പിയുടെ തൂവലുകൾ പറന്നു പോയി.  പക്ഷികളെല്ലാവരും കൂടി കറുമ്പിയെ കൊത്തിയോടിച്ചു. കറുമ്പി നാണിച്ചു മഞ്ചാടി കാട്ടിൽ തിരിച്ചെത്തി.




    Written by: Raihan Ashraf

                       class 3, R P M L P S Chottupara, Idukki.




 "ഗ്രാമത്തിലെ പെൺകുട്ടി "


മഞ്ചാടിക്കുന്ന് എന്ന ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. ആ വീട്ടിൽ ഒരു അച്ഛനും അമ്മയും മകളുമാണ് താമസിച്ചിരുന്നത്. അവരുടെ വീട് ഓലമേഞ്ഞതായിരുന്നു. അച്ഛന് കൃഷിയായിരുന്നു ജോലി. മകളെ പട്ടണത്തിൽ വിട്ട് പഠിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഒരു ദിവസം മഴ ഇല്ലാതായി. അപ്പോൾ കർഷകന് വളരെ സങ്കടമായി. അവർ കൃഷിയിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പണം വെച്ചാണ് അവളെ പഠിപ്പിച്ചത്. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് ഒരു മൈൽ നടക്കണമായിരുന്നു. പക്ഷെ അവൾക്ക് അത് പ്രശ്നമായിരിന്നില്ല. ഒരു ദിവസം അവൾ സ്കൂൾ വിട്ട് വരുമ്പോൾ വീടിന്റെ മുൻപിൽ കുറെ ആളുകളെ കണ്ടു. അവൾ ബാഗും എറിഞ്ഞു ഓടി. അവളുടെ അച്ഛൻ മരിച്ചു പോയിരുന്നു . അച്ഛൻ മരിച്ച് ഒരു വർഷമായപ്പോൾ  അവളുടെ അമ്മ കിടപ്പിലായി. ഒരു ദിവസം അവളുടെ അച്ഛന്റെ ഡയറി അവൾ കണ്ടു. അതിൽ അച്ഛൻ എഴുതിയത് അവളെ ഒരു ഡോക്ടർ ആക്കണമെന്ന ആഗ്രഹമായിരുന്നു.

ജീവിക്കാനായി അവൾ ഓരോ വീട്ടിലും വീട്ടുജോലിക്കായി പോവാൻ തുടങ്ങി. രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടുജോലിയും രാത്രി പഠിത്തവുമായിരുന്നു. ഒരു വർഷം കഴിഞ്ഞ് അവളുടെ അമ്മയും മരിച്ചു. അവൾ ജീവിതത്തിൽ ഒറ്റപ്പെട്ടു. അവൾ ജോലിക്ക് പോയി പഠനം തുടർന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം അവൾ ലോകമറിയപ്പെടുന്ന ഒരു ഡോക്ടർ ആയി മാറി.


Written by : Avanthika A K 

                                                      class 7, Iverkulam G P U P School






Post a Comment

0 Comments