ഒാണം എന്നും ഒരു ഹൃദയമിടിപ്പായി തോന്നിത് അന്ന് സ്ക്കൂളിലും കാലലയങ്ങളിലും ആഘോഷിച്ചതാണ്.... നിറങ്ങൾ കൂടുതൽ വരച്ചു ചേർക്കുന്ന പൂക്കളവും കൂട്ടുക്കാരുമൊത്ത് പുതുവസ്ത്രങ്ങൾ അണിഞ്ഞ് ഒാണകളികളും പാട്ടും സദ്യയോക്കെയായി ഒരു അടിപൊളി ഒാണം..... പൂക്കളം ആരുടെതാണ് കൂടുതൽ കേമം എന്നു എത്തി നോക്കാൻ പോയിരുന്ന സ്ക്കൂളോണ നാളുകൾ.
ആ നാളുകളിൽ രാവിലെ തന്നെ പറ്റുന്ന അത്രയും പൂക്കൾ ശേഖരിച്ച് സ്ക്കൂളിൽ എത്തും. അപ്പോഴേക്കും പൂക്കളം ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. പൂക്കൾ പൂക്കളത്തിനായി ഒരുക്കുന്നവർ, പൂക്കളത്തിനുള്ള കളം വരക്കുന്നവർ , അതിൽ പല വർണ്ണങ്ങളിൽ ഉള്ള പൂക്കൾ നിറച്ച് മനോഹരമാക്കുന്നവർ ഒക്കെ സ്ക്കൂളോണങ്ങളിലെ സ്ഥിരം കാഴ്ചകളാണ്... പൂക്കളം മാർക്കും അറിഞ്ഞ് സദ്യയും കലാപരിപാടികളും ഒരു ആർപ്പ് വിളിയും ഒക്കെ കഴിയുമ്പോൾ വെെക്കുന്നേര സൂര്യൻ പടിഞ്ഞാറ് വന്നിട്ടുണ്ടാവും..... പിന്നെ പറയാനുള്ളത് പൂക്കളം ആരുടെതാണ് നല്ലത് നോക്കാതെ ഓരോ ക്ലാസിലെയും പൂക്കളത്തിന് മുന്നിൽ നിന്ന് കൂട്ടക്കാരും ഒത്ത് ഫോട്ടോ എടുക്കുന്ന കോളേജോണങ്ങൾ.....
കോളേജ് ഒാണനാളുകളിൽ ആവേശം പകർന്നിരുന്നതിൽ വടവലി ചിലയിടങ്ങളിൽ കമ്പവലി എന്നും പറയും, ഒരു നല്ല പങ്കുണ്ടായിരുന്നു... പ്രധാനമായും ഞങ്ങൾ ശ്രദ്ധിച്ചിരുന്നത് ട്രഡിഷണൽ വെ ഒഫ് ഡ്രസ്സിങിൽ തന്നെ ആയിരുന്നു...അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ ഫോട്ടോയും വീഡിയോയും ഒക്കെയും എടുത്തു ഫോൺ സ്റ്റോറേജ് സ്പെയ്സ് ഒക്കെയും തരുമായിരുന്നു...
ഇന്നും കോളേജിലെ ആ അവസാന വർഷങ്ങളിൽ സെലിബ്രിറ്റ് ചെയ്യത ഒാണനാളുകളുടെ അവസാന നിമിഷങ്ങളിൽ കൂട്ടുക്കാരുമൊത്ത് ഇട്ട പൂക്കളത്തിലെ പൂക്കൾ വാരി മുകളിലേക്ക് എറിഞ്ഞ് ആ പൂക്കൾ താഴെ എത്തുമ്പോൾ കിട്ടുന്ന ചിരികൾ നിറഞ്ഞ വിഡിയോകൾ കാണുമ്പോൾ അറിയാതെ ഒരു പുഞ്ചരി ഇപ്പോഴും മുഖത്ത് വരും. അങ്ങനെ സദ്യയും പാട്ടും ഒാണകളികളും സെൽഫികളും എടുത്ത ശേഷം വീട്ടിൽ വന്നു അവ വീണ്ടും എടുത്ത് എടുത്ത് നോക്കി ആ രാത്രികളെ കൂടി ഒാണ സെലിബ്രഷൻ ആക്കി മാറ്റിയിരുന്ന ഓണനാളുകൾ ആയിരുന്നു ആ കോളേജോണങ്ങൾ.....
Written by Revathy Sreekumar Sreenarayana Law College, Poothotta. |
0 Comments