ഈ ഓണക്കാലത്ത് കുട്ടികൾക്കായ് ബാക്ക് സ്റ്റോറീസ് സംഘടിപ്പിച്ച " മാവേലിക്ക് ഒരു കത്ത് " എന്ന മത്സരത്തിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും നന്ദി. ലഭിച്ച കത്തുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കത്തുകളാണ് ചുവടെ.
ഹായ് മാവേലി..
ഞാന്‍ തന്മയ സന്തോഷ്. എന്തൊക്കെയാ
വിശേഷങ്ങള്‍. ഇപ്പോള്‍ അങ്ങനെ കാര്യമായി വിശേഷം ഉണ്ടാവില്ല. കാരണം നമ്മുടെ നാടിനെ
ഒന്നാകെ കീഴടക്കിയ ഒരു മഹാമാരി വന്നിരിക്കുകയാണല്ലോ. അതല്ലേ കൊവിട് 19 എന്നത് അത്
അങ്ങ് അറിഞ്ഞിരിക്കുമല്ലോ? എന്റെത
അറിവില്‍ ഞാന്‍ അറിഞ്ഞ കഥ വര്ഷങത്തില്‍ ഒരിക്കല്‍ മാവേലി നാട് കാണാന്‍ വരും
എന്നുള്ളതാണ്.ഈ പ്രാവശ്യം വരാതിരിക്കുമോ? വന്നാല്‍ നിരീക്ഷണത്തില്‍ ഇരിക്കണം എന്നോര്ത്ത് വിഷമിച്ചിരിക്കുകയാണോ?
വിഷമിക്കണ്ട കേട്ടോ...പണ്ട് മാവേലി നാട്
ഭരിച്ചിരുന്ന കാലത്ത്. കള്ളത്തരവും വഞ്ചനയും കാപട്യവും ഇല്ലായിരുന്നു. ഇപ്പോള്‍
അതാണോ! ഒരു പെണ്‍ ക്കുട്ടിയായി പിറന്നാല്‍ എന്തെല്ലാം പേടിക്കണം. ഇന്ന് ജനങ്ങള്‍
ഭീതിയിലാണ് കഴിയുന്നത്. ഞാന്‍ വളരെ വിഷമത്തിലാണ്.കാരണം സ്‌കൂളില്‍ പോകനോ
കൂട്ടുകാരോട് കളിക്കാനോ പറ്റാത്ത സാഹചര്യമാണ്. എനിക്ക് മാവേലി തമ്പുരാനോട്
പറയാനുള്ളത് അദ്യത്തെ പോലെ സ്‌കൂള്‍ തുറക്കാനും രോഗങ്ങള്‍ മാറി കിട്ടാനും. ഓണവും
വിഷുവും ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കാനുമുള്ളസാഹചര്യം ഉണ്ടാകണം എന്നാണ്. മാത്രമല്ല
മാവേലി തമ്പുരാനെ എനിക്ക് ഒന്ന് കാണാനുള്ള അവസരവും.ഉണ്ടാക്കി തരണം. എന്റെഹ ആഗ്രഹം
ഇതാണ്.എനിക്ക് പഠിക്കാന്‍ ആവശ്യമായ എന്തെങ്കിലുമൊരു സാധനം മാവേലി തമ്പുരാന്‍
വരുമ്പോള്‍ എനിക്ക് കൊണ്ടുവരണം.
എന്ന്,
മാവേലി തമ്പുരാന്റെട
സ്വന്തം തന്മയ സന്തോഷ്
ഞാന്‍ ഹിന, ഞാന്‍ ഈ കത്ത് മാവേലിക്ക് എഴുതുന്നത്ഓണത്തിന് മാവേലി എന്നെ കാണാന്‍
വരണം എന്ന് പറയാനാണ്.മാവേലിയെ ഞാന്‍ കാത്തിരിക്കും ഓണസദ്യ ഒരുക്കി. പിന്നെ ഒരു കാര്യം മാവേലി വരുമ്പോ മാസ്‌ക്ക്
ധരിച്ചു കൊണ്ട് വേണം വരാന്‍. മാവേലിയെ കുറിച്ച് എന്റെ കൂട്ടുക്കാര്‍ പറഞ്ഞത് കുടവയറും വലിയ മീശയും
ഉള്ള ആളാണെന്നാണ്. മാവേലിയുടെ ഒപ്പം ആ കയ്യും പിടിച്ച് കുറച്ചു ദൂരം ആ കുടക്കീഴില്‍
എനിക്കും നടക്കണം. ഇപ്പോള്‍ കൂട്ടുക്കാര്‍ ഒന്നിച്ചു കളിക്കാനോ സ്‌കൂളില്‍ പോകാനും
ഒന്നും ഞങ്ങള്ക്ക് കഴിയുന്നില്ല. ഞങ്ങള്‍
വീട്ടില്‍ തന്നെ ഇരിപ്പാണ്. ഞങ്ങളുടെ ക്ലാസുകള്‍ എല്ലാം ഇപ്പോള്‍ ഓണ്‌ലൈുന്‍ ആണ്.
ഒത്തിരി കാര്യങ്ങള്‍ എനിക്ക് മാവേലിയോട് പറയാനുണ്ട്. മാവേലി വരുമ്പോള്‍ പാടുവനായി
ഞാന്‍ ഒരു പാട്ട് പഠിച്ചു വെച്ചിട്ടുണ്ട്.എന്നെ കാണാന്‍ വരന്‍ മറക്കല്ലെ മാവേലി.
അങ്ങ് വരുന്നതും കാത്ത് ഓണസദ്യയൊരുക്കി ഞാന്‍ കാത്തിരിക്കും.
അങ്ങേയ്ക്കു സുഖമാണോ? ഞങ്ങൾ ഇവിടെ ഭയങ്കര സങ്കടത്തിലാണ്, കാരണം എന്താണെന്നോ? ഇത്തവണ ഓണത്തിന് കൊറോണ കാരണം എവിടെയും പോകാൻ പറ്റുന്നില്ല. മാത്രമല്ല കൂട്ടുകാരുമൊത്തു ഓണക്കളികൾ കളിക്കാനും പറ്റുന്നില്ല. സ്കൂളിൽ പോകാൻ പറ്റാത്തത് ആണ് അതിലും വലിയ സങ്കടം. കൂട്ടുകാരെ എല്ലാം കണ്ടിട്ട് ഒരുപാടു നാളായി. എൻ്റെ പ്രിയ മാവേലീ ...കൊറോണ എല്ലാം മാറ്റി എത്രയും പെട്ടെന്ന് സ്കൂൾ തുറക്കാൻ ഒന്ന് സഹായിക്കണേ..ഓണത്തിന് ഞങ്ങളെ എല്ലാം കാണാൻ അങ്ങ് വരില്ലേ? ഞാൻ പൂക്കളം ഒരുക്കി കാത്തിരിക്കും.
സ്നേഹത്തോടെ,
റൈഹാൻ അഷ്‌റഫ്
0 Comments