'BACK stories' കുട്ടികൾക്ക് വേണ്ടിയോരുക്കുന്ന പുതിയൊരു വേദിയാണ് "Tiny Dots". കുട്ടികളുടെ കലാരചനകൾ പങ്കിടാനൊരിടം.
ഇൗ ശിശുദിന ത്തിൽ "Tiny Dots " ലേക്ക് കലാ രചനകൾ അയച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങൾ.തിരഞ്ഞെടുത്ത കവിതകളാണ് ചുവടെ.
Arjun Binesh
class 10, Jawahar Navodaya Vidyalaya, Kottayam
"Black-coated Man"
On a night
I heard a knock on my doors,
I just opened it
A Man in Blackcoat
And white shoes with a Hat.
The Hat covers his face.
He is the man asking
for a shelter and a hot coffee
On that snowy night.
He chose the sofa and
the night forced him to
ask for a blanket.
he again asked me and
I gave it to him.
Then I went to my room upstairs
Looking to the dark sky without the moon
White snow is falling
from the dark sky.
I wondered how the dark sky
cried with white tears.
In a second, I heard the siren of the cops.
Cops pulled my doors and arrested me and the black coats.
They left me in a dark cell
for two days without food.
But the blackcoat
was treated very luxuriously
I don't know why the black coat and cops beat me
And the cell opened for black coats, not me.
Suddenly I heard a knock on my door
I woke up from the worst nightmare
I have ever seen.
I opened the door
It was a black-coated man with white shoes and a Hat that
I have seen in my nightmare
And he asked me for a shelter.
he ran away into the dark
I followed his footprints
into a dark cave
The cave was full of Hats.
Dogs are barking from outside.
Without light, I was in the middle of the cave,
and footprints disappeared.
In the darkness, I am alone.
The only shining thing is my eyes.
Again I heard a knock in my door
I woke up from the nightmare
It was morning, but the sky is dark
Snow is falling
Wind is blowing
I saw the black-coated man
running through the snow.
I never had a worst night and morning before.
But loved the nightmares,
Because it teaches me
Every trouble is just a nightmare
And nothing is real.
Written by: Sreelekshmi Rajesh
class 5, Mulakkulam Government U P School
"സാമവർണ്ണിനി"
ഏതോ നിശ്വരത പൂത്തുലഞ്ഞു
ഈ അന്ധകാരത പെയ്തണഞ്ഞു
എന്റെ താരകകളി തോപ്പിലെത്ര
തെന്നലുകൾ മെല്ലെ തലോടി നിന്നു .
എന്റെ വിശാലമാം തേന്മാവിൻ
കൊമ്പത്താ പൊൻമൈനകൾ പാട്ടുണർത്തി.
എന്റെ മനസ്സിലെ നൊമ്പരങ്ങൾ
മായാവിശാലമായി മാഞ്ഞു പോയി.
പൗർണമി ചന്ദ്രിക മേലെ മാനത്തു
താരകങ്ങൾക്കൊപ്പം നൃത്തമാടി,
ആയിരം വർണങ്ങളായിരം സ്വപ്‌നങ്ങൾ
എല്ലാമിവിടെ പൂത്തുലഞ്ഞു.
ഹരിത സ്വപ്നങ്ങളെ പൂർതീകരിക്കുന്ന
ഈ അമ്മയാണെൻ പ്രകൃതി .
Written by: Diya Dileep
class 6, St Sebastian U P School,
Nedumkandam, Idukki
"എൻ്റെ അച്ഛൻ "
തീരാത്ത സ്നേഹമാണെന്നച്ചൻമീട്ടാത്ത വീണയാണെന്നച്ചൻ
കാലൊന്നിടറിയാൽ അരികത്തു വന്നെൻ
തലയിൽ തലോടുമെന്നച്ഛൻ
കാറ്റിൽ അണയാത്ത നെയ് തിരിനാളമെന്നച്ഛൻ
താരാട്ടു പാട്ടിൻ്റെ മായാത്ത ഈണമെൻ കാതിൽ മുഴക്കും
എന്നച്ഛൻ
രമ്യം തുളുമ്പുന്ന മുഖവുമായി എന്നച്ഛൻ, എന്നും എൻ
ഓർമ്മയിൽ നില്കുന്നു.
നീറുന്ന ചൂടിലും വാടാതെ തളരാതെ പതറാതെ
നിൽക്കുന്നു എന്നച്ഛൻ .
Written by: Dilara U
class 8, BTMHSS Thurayur
*കിരീടം വഴി വിളക്കായി പ്രവേശിച്ചു
പാഠങ്ങൾ പഠിപ്പിക്കാൻ
നന്മയുടെ സുഗന്ധം പരത്താൻ
തിന്മയുടെ ദുരന്തം അറിയിക്കാൻ
ഒരുമയുടെ സ്വാദ് അറിയിക്കാൻ
ഐക്യത്തിന്റെ ഗുണം നമ്മിൽ നിറക്കാൻ
സ്നേഹത്തിന്റെ തീവ്രത അറിയാൻ
ജീവന്റെ വില അറിയാൻ
അതിജീവനം പാഠമാക്കാൻ
ജാഗ്രത ശീലമാക്കാൻ
ആഡംബരത്തിൻ ആപത്ത് തിരിച്ചറിയാൻ
ആഘോഷത്തിന് അപകടം തിരിച്ചറിയാൻ
നഗ്ന നേത്രങ്ങൾക്കു അന്യമായൊരു ജീവി
നമ്മെ ഈ പദങ്ങളൊക്കെ പഠിപ്പിക്കാൻ വേണമോ ?
* കൊറോണ എന്ന പദത്തിന് കിരീടം എന്നർഥമുണ്ട് .
"തത്തമ്മയ്‌ക്കൊരു മുത്തം"
അത്തിമരത്തിന്റെ കൊമ്പത്തിരുന്ന്
ഈണത്തിൽ മൂളുന്ന തത്തമ്മേ
ഇത്തിരിനേരമെൻ ചാരത്തിരുന്നാൽ
ഒത്തിരി മുത്തം തന്നീടാം
പാടത്തും മുറ്റത്തും പാറിപ്പറന്നു നീ
വിത്തെല്ലാം കൊത്തിയെടുത്തില്ലേ
താഴത്തിറങ്ങിയെൻ മുറ്റത്ത് തത്തി
ക്കളിക്കുവാനെത്തുമോ കൂട്ടുകാരി .
Written by: Vaishakhi H D
R P M L P S, Chottupara, Idukki
class 10, Vallarpadam Government School
"ജാഗ്രതയോടെ ഭയമില്ലാതെ "
കൊറോണ എന്ന ഭീതിയെ
നമുക്കൊരുമിച്ചു കീഴടക്കാം
പരസ്പരം കൈകൾ കോർക്കാതെ
ഒറ്റ മനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ
കോറോണയെ പ്രതിരോധിക്കാം .
സുരക്ഷിതമായി വീട്ടിലിരിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകാം.
യാത്രകളെല്ലാം ഒഴിവാക്കി
മരണത്തിന് കീഴടങ്ങാതെ
കോറോണയ്ക്കെതിരെ പോരാടാം.
നമ്മുടെ ഓരോ കരങ്ങളായി
താങ്ങായിടാം ലോകത്തിനായി
ഈ മഹാമാരിയിൽ നമ്മെ
രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ
ഏവർക്കുമായി
അഭിനന്ദനങ്ങൾ നൽകീടാം.
ജാഗ്രതയോടെ ഭയമില്ലാതെ
കീഴടക്കാം കോറോണയ.
0 Comments