നന്നായി ഉറങ്ങാൻ എന്തു ചെയ്യണം?. അത്രമേൽ സങ്കടപ്പെട്ടിരിക്കുമ്പോൾ, കനം തൂങ്ങിയ ഓർമ്മകൾക്കിടയിൽ ഉറങ്ങാൻ കഴിയാതെ വരുമ്പോൾ എന്തു ചെയ്യും?.അതിനൊരു പോംവഴി 'ഉറക്ക ഗുളികകളാണ്'.
എന്തിനോടെങ്കിലുമുള്ള അമിതമായ പ്രണയം അതിനെയൊക്കെ ഉറക്ക ഗുളികകളാക്കി ഒരു കോണിൽ നമ്മളറിയാതെ തന്നെ മാറ്റി വെച്ചിട്ടുണ്ടാവും.
തലേന്ന് പെയ്ത മഴയുടെ നനവിൽ ഉണർന്നൊരു കട്ടൻ കാപ്പി കുടിക്കുന്നത് തൊട്ടു, അങ്ങ് ദൂരെയൊരു മലമുകളിലേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് വരേയ്ക്കും തുടരുന്ന ഇഷ്ടങ്ങൾ ഉറക്ക ഗുളികകളാണ്. നിന്നോട് സംസാരിച്ചിരിക്കുമ്പോൾ, അത്രയും പ്രിയപ്പെട്ട ആ ബുക്ക് വായിക്കുമ്പോൾ, ഒരു മൂളി പട്ടു പാടുമ്പോൾ, ദൂരേയ്ക്ക് നോക്കി ആരും കേൾക്കാതെ കൂക്കി വിളിക്കുമ്പോൾ കിട്ടുന്ന ആ സന്തോഷങ്ങളൊക്കെയും ഉറക്ക ഗുളികകളാണ്. നിന്നെ അരികിലിരുത്തി കാറോടിച്ചു പോകുന്ന ആ ദൂരങ്ങളും, ചിരികളും, പ്രണയവും, രാഷ്ട്രീയവുമൊക്കെ നിറച്ചു വെച്ച വരാന്തകളിലെ ചില കൂട്ടങ്ങളും, സമയം മറന്നു നീണ്ടു പോകുന്ന ഫോൺ വിളികളും ഉറക്ക ഗുളികകളാണ്.
അങ്ങനെയങ്ങനെ നമ്മുടെ ചെറിയ ഇഷ്ടങ്ങളെയൊക്കെ വലിയ ടപ്പികളിലാക്കി അടച്ചു വെച്ച് അതിനു പുറത്തു വൃത്തിയായി ഉറക്ക ഗുളികകൾ എന്നെഴുതി വെച്ച് ഒന്നു വീതം മൂന്നു നേരം കഴിച്ചു നോക്കാം.
നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ ഇഷ്ടങ്ങൾ അതൊക്കെ കൊണ്ട് മാത്രം നമുക്ക് നമ്മുടെ പ്രേശ്നങ്ങളെ ഇല്ലാതാക്കാം. ഇനിയൊരു വിഷാദത്തിലേക്കോ, നിരാശയിലേക്കോ, ചിന്തിച്ചിരിക്കുന്നതിനു മുൻപ് മറന്നു വെച്ച ആ ഇഷ്ടങ്ങളൊക്കെയും ഉറക്കഗുളികകൾ ആയി മാറ്റി തുടങ്ങാം.ഉറക്കം നഷ്ടപെട്ട രാത്രികളിൽ ഈ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഏതെങ്കിലുമൊന്നിനെ ഓർത്തെടുത്ത് അതിലൂടെ ഒരു യാത്ര നടത്തി സുഖമായി ഉറങ്ങാം. അപ്പോൾ ,ഒട്ടും വൈകാതെ ചോദിച്ചു തുടങ്ങിക്കോളൂ
" What is your 'sleeping pill'"?
2 Comments
Good
ReplyDeleteGood
ReplyDelete