"ഇൗ ചെറുപുഞ്ചിരി!..."




വെയിലും, മഴയും, തൊടിയും, കാറ്റും, തീരാത്ത പ്രണയവും ചേർത്ത് വേചൊരു മനോഹരമായ പുഞ്ചിരിയാണ്, " ഒരു ചെറുപുഞ്ചിരി"!. മലയാളികളുടെ മനസ്സിൽ കണ്ണാന്തളി പൂക്കളുടെ വസന്തമൊരുക്കിയ എം ടി വാസുദേവൻ നായരുടെ മനോഹരമായ സിനിമ. വ്യക്തമായ സംവിധാന മികവിലൂടെയും, അത്യുന്നതമായ അഭിനയത്തിലുടേയും പ്രേക്ഷകന്റെയുള്ളിൽ ഒരായിരം പുഞ്ചിരി നിരചൊരു " ഒരു ചെറു പുഞ്ചിരി".
   സിനിമ നിറയെ കൃഷ്ണ കുറുപ്പിന്റെയും അമ്മാളുട്ടിയുടെയും പ്രണയമാണ്. ദാമ്പത്യ ജീവിതം ഇത്ര മധുരമേറിയതോ? എന്ന് ചോദിച്ച് പ്രേക്ഷകന്റെയുല്ലിൽ ആഴ്ന്നറങ്ങിയൊരു പ്രണയമാണത്. വൃദ്ധ ദമ്പതികളുടെ ഒറ്റപ്പെടലും, നിസ്സഹായതയും മാത്രം കണ്ട് ശീലിച്ച അവരുടെ കഷ്ടപ്പാടിന്റെ നേർ ചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തിനെ പ്രോത്സാഹിപ്പിച്ച ചിലർ ഒരു പക്ഷെ "ഒരു ചെറു പുഞ്ചിരി" കണ്ട് നെറ്റി ചുളിച്ചേക്കാം. അത്രയ്ക്ക് സുന്ദര പൂർണമായ പ്രണയം ജീവിച്ചു തീർക്കയാണ്‌ അമ്മാളു അമ്മയും കൃഷ്ണ കുറുപ്പും. വാർദ്ധ്യക്കതിന്റെ ചുളിഞ്ഞ മുഖത്തിന്റെ വിഷമം അങ്ങിങ്ങായി സിനിമ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകന്റെ മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നത് കാലം കഴിയുന്തോറും വീര്യം കൂടിയൊരു പ്രണയ കഥയായിരിക്കും.
      തൊടിയിലേക്ക് ഇറങ്ങി " ഓഹ്‌ നിന്റെ ഇലയെല്ലാം പുഴു തിന്നല്ലെ.." എന്ന് ഒരു ചെടിയോട് പരിഭവം പറയുന്ന കുറുപ്പ് തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രകൃതിയെ സ്നേഹിച്ചിരുന്നു. പ്രകൃതി സ്നേഹിയായ ഒരു മനുഷ്യന്റെ ജീവിത കഥ സിനിമയാക്കുമ്പോൾ എങ്ങനെയാണ് പ്രകൃതിയെ ഒരു കഥാപാത്രമാക്കീ മാറ്റാതേയിരിക്കുക. അത് കൊണ്ട് തന്നെ കൃഷ്ണ കുറുപ്പിന്റെ മരണത്തിന് ശേഷവും പ്രകൃതിയിലൂടെ അദ്ദേഹം ജീവിക്കുകയായിരുന്നു. ഒരു ചെറു കാറ്റായി വന്ന് തൊടിയിലും അമ്മാളു കുട്ടിയുടെ മുടിയിഴകളിലും അയാൽ തങ്ങി നിന്നു.
എന്റെയുള്ളിലും, ഇൗ വീട്ടിലും, തോടിയിലുമെല്ലാം അദ്ദേഹം ഉണ്ടെന്ന് വാചാലയാകുന്ന അമ്മാളുഅമ്മയും, അദ്ദേഹത്തിന്റെ മരണവും ജീവിതവും അവരിൽ മാത്രം തങ്ങി നിൽക്കുന്നുവെന്ന് വിശ്വസിക്കുന്നു.
എല്ലാ സ്ത്രീകളുടെയും ആഗ്രഹം സുമംഗലിയായിരിക്കെ തന്നെ മരണപ്പെടണേ എന്നാണ്. പക്ഷേ താൻ ആഗ്രഹിച്ചത് താൻ ഇരിക്കുമ്പോൾ തന്നെ അദ്ദേഹം മരണപ്പെടണേയെന്നാണ്. തന്നെക്കാളേറേ അദ്ദേഹത്തെ മനസ്സിലാക്കാനും പരിചരിക്കാനും വേരാർക്കും കഴിയില്ലെന്ന് അമ്മാളു മാലതിയോട്  പറയുന്നുണ്ട്. ആ ഒരൊറ്റ രംഗത്ത്‌തിലേക്ക് ഇൗ സിനിമ മുഴുവനായി വന്ന് നിൽക്കുന്നതായി പിന്നീട് പ്രേക്ഷകന് തോന്നാം.
കൃഷ്ണ കുറുപ്പിന്റെ പഴയൊരു പ്രണയത്തിൽ അസൂയപെടുന്ന അമ്മാളുട്ടിയുടെ മുഖം പ്രേക്ഷകന് മറക്കാൻ കഴിയില്ല. " അത്രക്ക് കമ്പം ആരുന്നല്ലേ?".. എന്ന് അമ്മാളുട്ടി കൃഷ്ണ കുറിപ്പിനോട് ചോദിക്കുമ്പോൾ കുറുപ്പ് പൊട്ടി ചിരികുന്നുണ്ട്, കൂടെ പ്രേക്ഷകനും ചിരിച്ചു പോകും.ആലൂരിൽ നിന്നു തനിക്ക് വന്നൊരു കല്യാണാലചനയെ പറ്റി പറഞ്ഞു അമ്മാളുട്ടിയും കുറുപ്പിന്റെയുളിൽ അസൂയ നിറക്കാൻ ശ്രമിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും, പരസ്പരം കളിയാക്കുന്ന, സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഉറ്റ സുൃത്തുക്കളെ പോലെയായിരിക്കണമെന്ന് അമ്മാളുട്ടിയും കുറുപ്പും പ്രേക്ഷകരോട് പറയുന്നു.
ഇത്രയും മനോഹരമായി വാർദ്ധക്യ കാലം പറഞ്ഞു വേചോരു എഴുത്ത് വേറെയുണ്ടാകില്ല. ശ്രീ രമണ എന്ന തെലുങ്ക് എഴുത്തുകാരന്റെ " മിഥുനം" എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് എം ടി "ഒരു ചെറുപുഞ്ചിരി" തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ ജോൺസൺ മാഷിൻറെ സംഗീതം സിനിമയ്ക്ക് ശേഷവും പ്രേക്ഷകന്റെയുള്ളില് തങ്ങി നിൽക്കും. കൃഷ്ണ കുറുപ്പ് ആയി വേഷമിട്ട ഒടുവിൽ ഉണ്ണിൃഷ്ണൻ എന്ന അതുല്യ പ്രതിഭയുടെ കൂടെയാണ് ഇൗ സിനിമ. അദ്ദേഹം അനശ്വരമാക്കിയ മറ്റൊരു കഥാപാത്രമാണ് കൃഷ്ണ കുറുപ്പ്. അമ്മാളുടിയുടെ കുറുമ്പും പ്രണയവും നിർമ്മല ശ്രീനിവാസന്റെ കയ്യിൽ ഭദ്രമാണ്.
ചില മലയാളികളുടെയെങ്കിലും പാഠപുസ്തക ഓർമ്മകളിൽ ഒന്നായിരിക്കും "ഒരു ചെറുപുഞ്ചിരി".
അമ്മാളുട്ടിയുടെയും കുറുപ്പിന്റെയും ഓരോ നോട്ടത്തിലും വരികളിലും പ്രണയം തിങ്ങി നിറഞ്ഞു നിൽക്കുന്നു.അവരുടെ പ്രണയം തൊടിയിലും കാറ്റിലും തങ്ങി നിന്ന് പ്രേക്ഷകന്റെയുള്ളിലേക്ക് ' ഒരു ചെറുപുഞ്ചിരിയായി പ്രവഹിക്കുന്നു.
കാലത്തെഴുന്നേറ്റ്, തലേന്ന് പെയ്ത മഴയുടെ നനവിൽ പ്രണയം തേടിയിറങ്ങാൻ കൊതിക്കുന്ന ഏതൊരു മലയാളിയുടെയും ഓർമ്മകളിൽ തങ്ങി നിൽക്കും ഇൗ ' ചെറുപുഞ്ചിരി'.




"Oru cherupunchiri"(Movie)

Directed by: M T Vasudhevan Nair

written by  :  M T Vasudhevan Nair

Music by   :  Johnson

Starring     : Oduvil Unnikrishnan, Nirmala Sreenivasan




Post a Comment

1 Comments