അത്തറിന്റെ
മണമുള്ള ഒരു അറബിക്കഥയിലെ പോലെ അത്യുന്നതമായ ഒരു മണി മാളിക, കുന്നിൻ മുകളിലെ ആ മാളികയിൽ സുൽത്താനായി മജീദും അവന്റെ രാജകുമാരി സുഹറയും...
വളരെ സുന്ദര പൂർണമായ ഇൗ സ്വപ്നമാണ് "ബാല്യ കാല സഖി".
ഒരു
ചെമന്ന പൂവ് പോലെ തുടുത്തു നിൽകുന്നൊരു പ്രണയം. അവസാനമില്ലാതെ തീർന്നു പോയൊരു പ്രണയം.
തങ്ങളുടെ മാത്രം നാളുകൾക്കായുള്ള മജീദിന്റെയും സുഹറയുടെയും സ്വപ്നങ്ങളാണ് ബഷീർ "ബാല്യകാലസഖി" യിലൂടെ വായനക്കാരന് മുന്നിൽ തുറന്നു വെക്കുന്നത്.
തുറന്നു പറച്ചിലിന്റെയും നാടൻ ശീലൂകലുടെയും സുൽത്താനായ ബഷീറിന്റെ അത്യുന്നതമായൊരു പ്രണയ കാവ്യം. ആദ്യ ഭാഗങ്ങളിലെ കുറുമ്പും പ്രണയവും വായനക്കാരന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നിറയ്ക്കുന്നു. പിന്നീടങ്ങോട്ട്
ഓരോ തവണ പേജുകൾ മറിക്കുമ്പോഴും ആ പുഞ്ചിരി താനെ മറയും. ഒരു സ്വപ്നത്തിൽ നിന്ന് യഥാർത്ഥതിലേക്കുള്ള യാത്രയാണ് "ബാല്യകാലസഖി". ജീവിതം വളരെ കടുപ്പമായ ചില നിമിഷങ്ങൾ.
ഇതൊരു പ്രണയ കഥയാണ്. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു ശുഭ പര്യവസനിയായി തീരുന്ന
ഒന്നല്ല, അത് പോലെ തന്നെ വിധിയുടെ ഏറ്റൂമുട്ടലിൽ ചോര ചീന്തി മരണപ്പെടുന്ന ഒരു പ്രണയുവുമല്ല.
"ബാല്യകാലസഖി" പ്രണയമാണ്, പ്രണയം മാത്രം. ബഷീറിന്റെ വായനക്കാർക്ക് മാത്രം
മറിയാവുന്ന അദ്ദേഹത്തിന്റെ വാക്കുകളിലെ ചില രഹസ്യങ്ങൾ, അതിൽ ലയിച്ചു ചേർന്ന പ്രണയം.
മാമ്പഴം സമ്മാനിച്, ഒരുമിച്ച് ചെടികൾ നട്ട് വളർത്തി, നീ എന്റെ രാജകുമാരി യാണെന്ന് പറയുന്ന
പ്രണയം. മജീദിന്റെ ഉള്ളിലെ നീറ്റലടങ്ങാൻ സുഹറ നൽകുന്ന മുത്തങ്ങളുടെ പ്രണയം.
മജീദും
സുഹറയും പരസ്പരം സ്നേഹിച്ചു . ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടൂ. "അവന്റെ കണ്ണീർ കണങ്ങൾ അവളുടെ മൂർദ്ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണു...". പിന്നീടെപ്പോഴോ
അവർ പിരിഞ്ഞു.
വായനക്കാരനെയും മജീദ്നേയും ഒരു പോലെ മോഹിപ്പിച്ച പെണ്ണായിരുന്നു സുഹറ. കഥയുടെ തുടർ ഭാഗത്ത്
" കവിളുകൾ ഒട്ടി, കൈ വിരലുകളുടെ ഏ പ്പുകൾ
മുഴച്ച്, നഖങ്ങൾ തേഞ്ഞു, ആകെ വിളർത്ത.." ഒരു രൂപമായി അവളെ കാണുമ്പോൾ മജീദിന്റെ
കണ്ണുകൾക്കൊപ്പം വായനക്കാരന്റെയും കണ്ണുകൾ നിറയും.
അഭിമാനത്തിന്റെ കാതലാണ് മജീദ്. അത് കൊണ്ട് തന്നെ
ഒരു രാത്രിയിൽ വീടും നാടും ഉപേക്ഷിച്ച് പോകാൻ മജീദ് തീരുമാനിക്കുമ്പോൾ വായനക്കാരന്
അതിൽ അത്ഭുത പ്പെടാനായി ഒന്നും തന്നെ ഇല്ല. പക്ഷേ, തന്റെ രാജകുമാരി സുഹറയും മോത്ത്
മാനതോളം പൊങ്ങിയ മാളികയിൽ ഒരുമിച്ച് താമസിക്കുന്നതായി ദിവാ സ്വപ്നം കണ്ട് രാത്രി വൈകുവോളം
പൈപ്പിനടുത്ത് ഇരുന്നു എച്ചിൽ പാത്രങ്ങൾ കഴുകുന്ന മജീദിനെ കാണുമ്പോൾ വായനക്കാരനുള്ളിൽ
അത്ഭുതം നിറയും. നിറഞ്ഞ കണ്ണുകളോടെ വായനക്കാരൻ ജീവിതത്തെ ശപിക്കാൻ തുടങ്ങും. പണക്കാരനായ
ബാപ്പയുടെ മകൻ മജീദ് ദാരിദ്ര്യം ഭയങ്കര വ്യാധിയാണെന്ന് തിരിച്ചറിയുന്നു. " വല്ലടതുന്നും
ഇത്തിരി പുകല ഞെട്ട് മേടിക്കാൻ.." ഉമ്മയെ ബാപ്പ പറഞ്ഞു വിടുന്ന രംഗം, സഹോദരി മാരൂടെ വിശപ്പ്, മറ്റൊരുവന്റെ
ഭാര്യയായി തീർ ന്ന സുഹറ എല്ലാമെല്ലാം നമ്മുടെ കഥാനായക നെ തളർത്തി കളയുന്നു. എന്നാല്
ശുഭാപ്തി വിശ്വാസത്തോടെ " ശോഭനമായ ഭാവിയുണ്ട് എന്ന്വിശ്വസിക്കാനാണ് മജീദ് സുഹറയോട് പറയുന്നത്.
ജീവിത സാഹചര്യങ്ങൾ വേർപെടുത്തിയ സുഹറയും മജീദും "നാം വളരേണ്ടിയിരുന്നില"
എന്ന് പരിഭവം പറഞ്ഞ് വീണ്ടുമൊരുമിക്കുന്നടത് വായനക്കാരന്റെ ഉള്ളിലും ശോഭനമായ ഭാവിയെ
കുറിച്ചുള്ള ചിന്ത ഉടലെടുക്കുന്നു. വീണ്ടും സ്വപ്നങ്ങൾ പൂത്തൊരു കാലം "ബാല്യകാലസഖി"യിൽ
ഉണ്ടാകുന്നു. പക്ഷേ മജീദിന്റെ യും അവന്റെ രാജകുമാരി സുഹറയുടെ യും സ്വപ്നങ്ങൾ ആയുസ്സ്
കുറഞ്ഞു ശോഷി ചതായിരുന്നൂ.
ഒരു നുള്ള്
വേദനക്കപ്പുരം പ്രണയത്തിന് ഒന്നും നൽകാനില്ല
ഇതൊരു സത്യമാണ്. മജീദ് നും സുഹറയ്‌ക്കും ബഷീർ നൽകിയ പ്രണയം അത്രയ്ക്കും വേദനാജനകമായിരുന്നൂ.
ആ വേദനക്കൊപ്പം അവരുടെ പ്രണയം "ഇമ്മിണി ബല്യ ഒന്നായി" നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട്.
എല്ലാമെല്ലാം
കൈയെത്തും ദൂരത്ത് നഷ്ടപ്പെടുന്ന, വക്കിൽ രക്തം പൊടിഞിരികൂന്ന ജീവിതത്തിലെ ഒരേടാണ്
"ബാല്യകാലസഖി". ആർക്കുമൊന്ന് പ്രണയിക്കാൻ തോന്നുന്ന പ്രണയം. അത് കൊണ്ട്
തന്നെ "ബാല്യകാലസഖി" അവസാനിക്കുന്നിടത്ത് നിന്നും വായനക്കാരന്റെ പ്രണയം
ആരംഭിക്കുന്നു. മജീദിനെ പോലെ അവന്റെ രാജകുമാരി
സൂഹരയെ പോലെ തങ്ങളുടെ പ്രേമ ഭാജനത്തെ വിചാരിച്ച് വായനക്കാരൻ പാടി തുടങ്ങും,
" താമര പൂങ്കാവനത്തില്
താമസിക്കുന്നോളെ
പഞ്ചവർണ പൈങ്കിളിയില്
പങ്ക്റങ്കുളോളെ....."
"Balyakala sakhi" ( Novel)
Originally published: 1965
Author : Vaikom Muhammed Basheer
Adaptations : " Balyakala sakhi"(Movie)
Realese date: 2014
Directed by : Pramod Payyannur
Written by : Pramod Payyannur
Starring : Mammotty, Thilakan, K P A C Lalitha
2 Comments
Awesome expecting more stories..😍😍
ReplyDeleteAttharinte manamulla ezhuth
ReplyDelete